ആഞ്ജലീന ജോളിയാകാൻ ശസ്ത്രക്രിയ, ആ വാർത്ത വ്യാജം | Oneindia Malayalam

2017-12-08 38

Surgery To Look Like Angelina Jolie Was Hoax

ആഞ്ജലീന ജോളി ആകാൻ ഇറാനിയൻ പെണ്‍കുട്ടി 50 ശസ്ത്രക്രിയകള്‍ ചെയ്തെന്ന വാർത്ത ഏവരെയും ഞെട്ടിച്ചതാണ്. കഴിഞ്ഞയാഴ്ചത്തെ വൈറല്‍ സ്റ്റോറികളില്‍ ഒന്ന് കൂടിയായിരുന്നു ആ വാർത്ത. എന്നാല്‍ 19കാരിയായ സബർ തഹർ എന്ന പെണ്‍കുട്ടി എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളുമടക്കം ആ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ആഞ്ജലീന ജോളിയാകാൻ താൻ 50 ശസ്ത്രക്രിയകള്‍ ചെയ്തെന്നുള്ളത് തെറ്റാണെന്നും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. നിങ്ങളാരും സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നാണ് ആ പെണ്‍കുട്ടി ചോദിച്ചത്. മറ്റൊരാളെപ്പോലെ ആകുക എന്നതല്ല തൻറെ ജീവിതലക്ഷ്യമെന്നും പെണ്‍കുട്ടി പറയുന്നു. എല്ലം ഫോട്ടോഷോപ്പും മേക്കപ്പും ആയിരുന്നു എന്ന് സബർ തുറന്നുസമ്മതിക്കുന്നു. മറ്റൊരു ഇൻസ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു സംശയം ആദ്യമായി ഉയർത്തിയത്. സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയർന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്.